zero hour

വാളയാര്‍ കേസ്: ഈ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റി യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടര്‍ക്ക് പുനര്‍നിയമനം നല്‍കിയതെന്തിന് ? എസ്.എ അജിംസ്

 

വാളയാറില്‍ സഹോദരിമാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ വെറുതംവിട്ട കോടതിയെ വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം കനക്കുകയാണ്. സോഷ്യല്‍ മീഡിയകളിലടക്കം ഇടതു സഹയാര്‍ത്തികളുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

എസ്.എ അജിംസ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു..
പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം ഓരോ സര്‍ക്കാരുകള്‍ അധികാരത്തിലേറുമ്പോള്‍ നടക്കുന്ന സാധാരണ നടപടിയാണ്. ഓരോ സര്‍ക്കാരുകളും അവര്‍ക്ക് താല്‍പര്യമുള്ളവരെയാണ് പ്രോസിക്യൂട്ടര്‍മാരാക്കുന്നത്. രാഷ്ട്രീയ താല്‍പര്യം തന്നെ.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റുന്നതിന്റെ ഭാഗമായി പോക്സോ കേസുകളിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റി. ഇതിനെതിരെ, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമിതരായിവര്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങി. എന്നാല്‍, കേസില്‍ അന്തിമവിധി വന്നു. സര്‍ക്കാര്‍ -പബ്ലിക് പ്രോസിക്യൂട്ടര്‍ ബന്ധം കക്ഷി-വക്കീല്‍ ബന്ധമാണെന്നും കക്ഷിക്ക് ഇഷ്്ടമുള്ള വക്കീലിനെ നിശ്ചയിക്കാമെന്നും ഹൈക്കോടതി വിധിച്ചു.

സ്റ്റേയുടെ ബലത്തിലാണ് പാലക്കാട് പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ 2016 മുതല്‍ 2019 വരെ പദവിയില്‍ തുടര്‍ന്ന്ത്. ഹൈക്കോടതി അന്തിമ വിധി വന്നതോടെ ഇവരെ മാറ്റിയാണ് സിപിഎം അഭിഭാഷക യൂനിയന്‍ നേതാവ് കൂടിയായ അഡ്വ. ജലജ മാധവനെ സ്്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളില്‍ അവരെ മാറ്റി യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ തന്നെ നിയമിച്ചു. കാരണം ലളിതം..

പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷ് വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായെന്ന് മീഡിയവണ്‍ വാര്‍ത്ത ചെയ്തു. ഇതെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി കെകെ ശൈലജ ഉത്തരവിട്ടു. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെയും അഡ്വ. ജലജയുടെയും മൊഴിയെടുത്തു. കമ്മിറ്റിയംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ഷീബ ജോര്‍ജ് പ്രോസിക്യൂട്ടറുടെ മൊഴി എഴുതി വാങ്ങിയില്ല. പിറ്റേന്നാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവിറങ്ങുന്നത്. എന്താണ് മൊഴി നല്‍കിയതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ശേഷം ചിന്ത്യം.

സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി അഞ്ചു മാസം പിന്നിട്ടിട്ടും ഇത് വരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് പറയുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757