keralanewspress release

സ്ത്രീ സുരക്ഷയില്‍ കേരളം പിന്നോട്ട് പോകുന്നത് ആശങ്കാജനകം- വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

തിരുവനന്തപുരം : നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളത്തിന്റെ നാലാം സ്ഥാനം മലയാളികളെ സംബന്ധിച്ച് അപമാനകരമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് പ്രസ്താവിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മാനഭംഗങ്ങളും ഭയാനകമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ഈ കണക്കുകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 3163 ആയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2003 മാനഭംഗങ്ങളും. 2017ലെ കണക്കുകളാണ് എന്‍.സി. ആര്‍. ബി. പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികരിച്ചതാണ് കേരളം നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. മൂന്നര ലക്ഷം കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ പ്രബുദ്ധതയെ പരിഹസിക്കുന്ന കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ക്രമസമാധാനവും സ്ത്രീയോടുള്ള സമീപനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഏത് കുറ്റകൃത്യങ്ങളായാലും അവയുടെ മുഖ്യഇര വിഭാഗം സ്ത്രീകളാണ്. ദൈവത്തിന്റ സ്വന്തം നാടെന്ന ഖ്യാതി നിലനിര്‍ത്തുവാന്‍ ക്രമസമാധാന പാലന വിഷയത്തിലും സാമൂഹിക മനോഭാവം ആരോഗ്യകരമായി രൂപപ്പെടുത്തുന്നതിലും കേരളത്തിന് ഇനിയുമൊരുപാട് സഞ്ചരിക്കേണ്ടതുണ്ട്. സ്ത്രീ സൗഹൃദപരമായ സുരക്ഷിത പൊതുഇടങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്നതിന്റെ ഉദാഹരമാണിത്. നിയമനടപടികള്‍ കര്‍ക്കശമാക്കുന്നതോടൊപ്പം ശിക്ഷ നടപ്പാക്കുന്നതിലെ കാലവിളംബം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. യഥാര്‍ത്ഥകുറ്റവാളികളെ പിടികൂടി കൃത്യസമയത്ത് തക്കതായ ശിക്ഷ നല്‍കുന്ന വിഷയത്തില്‍ ഭരണകൂടത്തിന്റെ ജാഗ്രതക്കുറവാണ് കുറ്റകൃത്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങളെ സൃഷ്ടിക്കുന്നത്. സ്ത്രീ പീഡനക്കേസിലെ പ്രതികള്‍ എളുപ്പം രക്ഷപ്പെട്ട് പോകുന്ന സാഹചര്യത്തിലാണ് പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇത് തുടരാന്‍ അനുവദിച്ച് കൂടാ. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നിട്ടിറങ്ങും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757