keralanewspress release

ഉപതെരഞ്ഞെടുപ്പ് ഫലം; സംഘ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിലെ ഫലം കേരള ജനത സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നുവെന്നതിന്റെ വിധിയെഴുത്താണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മഞ്ചേശ്വരം, വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങളില്‍ ബി.ജെ.പി പിറകിലേക്ക് പോയത് നല്ല സൂചനയാണ്. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധതയെ രാഷ്ട്രീയമായി ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതാണ് യു.ഡി.എഫിന് വേണ്ടത്ര വിജയം നേടാനാവാതെ പോയത്. ഭരണത്തിനെതിരെ ജനവികാരം നിലനില്‍ക്കുന്നുവെന്നാണ് അരുരിലെ വിജയം വ്യക്തമാക്കുന്നത്. രാജ്യത്താകെ സംഘ്പരിവാറിനെതിരെ ജനവികാരമുണ്ടെന്നതാണ് ഹരിയാന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനിന്ന് പൊരുതണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മതനിരപേക്ഷതക്കും ജനാധിപത്യത്തിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ കേരള ജനതയെ ഹമീദ് വാണിയമ്പലം അഭിനന്ദിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757