zero hour

സമൂഹത്തെ വേര്‍തിരിച്ച മതില്‍ക്കെട്ടുകള്‍ പൊളിച്ചെറിയാനാവട്ടെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഉദയം – ഗണേശ് വടേരി

കേരളത്തിന്റെ രാജഭരണ സങ്കേതങ്ങളെ ദീപ്തമാക്കിയ വനിതാ ഭരണാധികാരികളുംകൂടി പങ്കാളികളായതാണ് കേരളത്തിന്റെ ചരിത്രം. ഊഴിയ വേലയ്ക്കെതിരെ പ്രതികരിച്ച ശകുന്തളാദേവിയുടെ രക്തസാക്ഷിത്വത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് സ്ത്രീകള്‍ നടത്തിയ മാറുമറയ്ക്കല്‍ സമരം. 1857 യിലെ ഒന്നാം സ്വാതന്ത്രസമരത്തിലെ വീര വനിതയാണ് ബീഗം ഹസ്രത്ത് മഹല്‍. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടി രാജാ ജയലാല്‍ സിങിന്റെ സഹായത്തോടെ ബ്രിട്ടീഷുകാരില്‍നിന്ന് ലഖ്നൗ പിടിച്ചെടുത്ത ധീര വനിത. 1857ലെ ശിപായി ലഹളയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി താന്തിയോ തോപ്പിയോ എന്ന നേതാവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച തന്റെ കുഞ്ഞിനെ പുറകില്‍ കെട്ടിവെച്ചു ഒരു കൈയില്‍ വാളുമായി യുദ്ധം ചെയുന്ന ഝാന്‍സി റാണി കോളനിവിരുദ്ധ സമരങ്ങളിലും ജനാധിപത്യ അവകാശ സമരങ്ങളിലും പുരുഷനോടൊപ്പം ജീവത്യാഗംചെയ്ത് നിരവധി സ്ത്രീകള്‍.
ഈ ചെറുതല്ലാത്ത ചരിത്ര സ്മൃതികള്‍ പേറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മണ്ണിലാണ് നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലുകള്‍ സൃഷടിക്കപ്പെട്ടത്. മതിലുകള്‍ പണിയുന്നത് വിഭജിക്കാനും വേര്‍തിരിക്കാനുമാണ് എന്ന് ബെര്‍ലിന്‍ മതില്‍ പൊളിച്ചതോടെ ഏകീകരിക്കപ്പെട്ട ജര്‍മനി തന്നെയാണ് ഉദാഹരണം. കേരളം നേരിട്ട പ്രളയത്തില്‍ വെള്ളം കയറിയപ്പോള്‍ എല്ലായിടത്തേയും മതിലുകള്‍ ആണ് ആദ്യം പൊളിഞ്ഞു വീണത്.

കേരളത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ വനിതാ പോരാളികളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടാക്കിയ ചരിത്ര സ്മൃതികളില്‍ നിന്നും ഉടലെടുത്തതാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന ആവേശജ്വാല. സമൂഹത്തെ വേര്‍തിരിച്ച മതില്‍ക്കെട്ടുകള്‍ പൊളിച്ചെറിയാന്‍ ആവട്ടെ ഈ ഉദയം. നവോത്ഥാനത്തിന്റെ ദീപ്തസ്മരണകള്‍ പുനഃസൃഷ്ടിക്കാനാവട്ടെ ഈ ഉദയം. സാമൂഹിക-അധികാരപങ്കാളിത്തത്തില്‍ ഉജ്ജ്വലമായ ഏടുകള്‍ ഊതിക്കാച്ചിയെടുക്കാന്‍ ആവട്ടെ ഈ ഉദയം. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം സാധ്യമാവാത്ത സ്ത്രീ ശാക്തീകരണം സമൂഹംകൂടി കൈകോര്‍ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. അടുക്കളവിട്ടിറങ്ങി തെരുവിലെ അസമത്വങ്ങളോട് പോരാടി, രാജ്യത്തോട് പുരോഗമാത്മകമായി സംവദിച്ചു
മുന്നോട്ടു പോകാന്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന് കഴിയട്ടെ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757