keralanews

നിയമന അട്ടിമറി: പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത ഫ്രറ്റേണിറ്റി നേതാക്കളെ അറസ്റ്റ് ചെയ്തു.

ആസൂത്രണ ബോര്‍ഡിലെ നിയമന അട്ടിമറിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ നജ്ദ റൈഹാന്‍, എസ്.മുജീബ് റഹ്മാന്‍ തിരുവനന്തപുരം ജില്ല പ്രസിഡണ്ട് ആദില്‍ മുരുക്കുംപുഴ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബിബിത വാഴച്ചാല്‍, അമീന്‍ റിയാസ്, എസ്.എം മുക്താര്‍ ജില്ല ജനറല്‍ സെക്രട്ടറി നബീല്‍ പാലോട് സെക്രട്ടറിമാരായ ഹന്ന ഫാത്തിമ, ഇമാദ് വക്കം, ജാബിര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നിസാര്‍, നജ്ദ റൈഹാന്‍, എസ്. മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757