keralanewspress release

ഇടതുസംഘടനാ പ്രവർത്തകർക്കുള്ള തൊഴിലുറപ്പ് പദ്ധതിയായി പി എസ് സിയെ മാറ്റാൻ അനുവദിക്കില്ല – മഹേഷ് തോന്നയ്ക്കൽ

 

സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റിൽ അട്ടിമറി നടത്തി കേരളത്തിലെ ഉദ്യോഗാർഥികളെ പി എസ് സി വഞ്ചിച്ചിരിക്കുകയാണ്. അഭിമുഖ പരീക്ഷയിലെ മാർക്ക് സംബന്ധിച്ച സുപ്രീംകോടതി മാനദണ്ഡങ്ങളെ വരെ കാറ്റിൽപറത്തിയാണ് ഇടതു സർവീസ് സംഘടനാ ഭാരവാഹികൾക്ക് പി എസ് സി മാർക്ക് ദാനം നടത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പി എസ് സി യിൽ വിശ്വാസം നഷ്ടപ്പെടുന്ന സംഭവങ്ങൾ മറ നീക്കി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സംഘടനാ പ്രവർത്തകർക്കുള്ള തൊഴിലുറപ്പ് പദ്ധതിയായി പി എസ് സി മാറുന്നത് കേരളത്തിലെ ഉദ്യോഗാർത്ഥികൾ ചോദ്യം ചെയ്യും. അട്ടിമറി നടത്തി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച കുറ്റക്കാർക്കെതിരെയും ഒത്താശകൾ ചെയ്തു കൊടുത്ത പി എസ് സി അധികൃതർക്കെതിരെയും ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757