keralanewszero hour

ദേവിയമ്മയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി

 

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തില്‍ കൊട്ടിയൂര്‍ വില്ലേജിലെ കണ്ടപ്പന എന്ന മലയോര ഗ്രാമത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപ്പിനിശ്ശേരിയില്‍ നിന്നും കുടിയേറിയവരാണ് 80 വയസ്സ് കഴിഞ്ഞ ദേവിയമ്മയും പേരമകനും. താമസിക്കുന്ന വീട് കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്നു പോയി. പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു പിന്നീട് താമസം. കഴിഞ്ഞ കാലവര്‍ഷത്തില്‍ കൊട്ടിയൂര്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. അന്നു മുതല്‍ ദേവിയമ്മ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും കയറി ഇറങ്ങുന്നു; അന്തിയുറങ്ങാന്‍ ഒരു കൂരക്കായി.

ഇപ്പോഴവര്‍ വാടക വീട്ടിലാണ് താമസം. മാസ വാടക പോലും കൊടുക്കാനുള്ള വരുമാനം ദേവിയമ്മക്കില്ല. വിദ്യാര്‍ഥിയായ കൊച്ചുമകന്‍ ഒഴിവ് സമയം കൂലിവേല ചെയ്ത് ജീവിതച്ചിലവും കഴിച്ച് മിച്ചം വെക്കുന്ന തുക കൊണ്ടാണ് വാടക കൊടുക്കുന്നത്.

സഹായം അഭ്യാര്‍ഥിച്ചും അപേക്ഷകള്‍ നല്‍കിയും നിരവധിയിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും അനുകൂലമായ നടപടികള്‍ എവിടെനിന്നും ഉണ്ടായില്ല. ഇതിനിടയിലാണ് ദേവിയമ്മ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമീപിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലേക്ക് പാല്‍ ചുരം ആദിവാസി കോളനിയിലെ ആദിവാസികള്‍ നടത്തിയ മാര്‍ച്ചിനിടെയാണ് ദേവിയമ്മ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമീപിക്കുകയും തന്റെ ദയനീയാവസ്ഥ വിവരി്കകുകയും ചെയ്തു. തുടര്‍ന്ന് കൊട്ടിയമ്മയുടെ വാടകവീടും മണ്ണിടിഞ്ഞ് വാസയോഗ്യമല്ലാതായ വീടും പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പിന്നീട് ദേവിയമ്മുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിക്കുകയും പതിനൊന്ന് മാസം കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757