keralanews

മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് : അവഗണനക്കെതിരെ സമര പ്രക്ഷോഭം

 

പുലാപ്പറ്റ: മണ്ണാര്‍ക്കാട്-കൊട്ടശേരി ടിപ്പു സുല്‍ത്താന്‍ റോഡിനോട് പതിറ്റാണ്ടുകളായി അധികാരികള്‍ കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ സമര പ്രക്ഷോഭ യാത്ര. വെല്‍ഫെയര്‍ പാര്‍ട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റിയാണ് അധികാരികള്‍ക്കുള്ള താക്കീത് നല്‍കിക്കൊണ്ട് സമര പ്രക്ഷോഭ യാത്ര നടത്തിയത്. വര്‍ഷങ്ങളായി സംസ്ഥാന ബജറ്റിലടക്കം കോടികള്‍ പാസായിട്ടും ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണം നടന്നിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി കേവലമായ അറ്റകുറ്റപ്പണികള്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ നടക്കുന്നത്. പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്കുകളെയും കോങ്ങാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളെയും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, കാരാകുര്‍ശി, കടമ്പഴിപ്പുറം, കോങ്ങാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാതയാണ് ടിപ്പു സുല്‍ത്താന്‍ റോഡ്. പാലക്കാട്-കോഴിക്കോട് നാഷണല്‍ ഹൈവേയിലും പാലക്കാട്-ചെര്‍പ്പുളശേരി സംസ്ഥാന പാതയിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്ന പ്രധാന പാത കൂടിയാണ് ടിപ്പു സുല്‍ത്താന്‍ റോഡ്. ആയിരക്കണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളുമാണ് ദിനേന ഈ റൂട്ടിനെ ആശ്രയിക്കുന്നത്.

സമര പ്രക്ഷോഭ യാത്ര മണ്ണാര്‍ക്കാട് ടൗണില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റിയംഗം ഡോ.എന്‍.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അഹ്മദ് സഈദ് അധ്യക്ഷത വഹിച്ചു. കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഗനി, വി.ഖാലിദ് എന്നിവര്‍ സംസാരിച്ചു. മുക്കണ്ണം, പള്ളിക്കുറുപ്പ്, കിളിരാനി, കോലാനി, അയ്യപ്പംകാവ്, വലിയട്ട, ചെറുനാലിശേരി, കൊട്ടശേരി എന്നിവിടങ്ങളില്‍ പ്രക്ഷോഭ യാത്ര സ്വീകരണമേറ്റു വാങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡണ്ട് മോഹന്‍ദാസ് പറളി, ഉസ്മാന്‍, അമീനുല്ല, കെ.എം സാബിര്‍ അഹ്‌സന്‍, ഷാക്കിര്‍ അഹ്മദ്, നൗഷാദ് എം, ഫസലുറഹ്മാന്‍, അബ്ദുല്‍ മജീദ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. വൈകീട്ട് 5 മണിക്ക് ഉമ്മനഴി സെന്ററില്‍ നടന്ന സമാപന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് കെ.സി നാസര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉമ്മനഴി യൂണിറ്റ് സെക്രട്ടറി ജോര്‍ജ് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ടിപ്പു സുല്‍ത്താന്‍ റോഡിന്റെ വികസനപ്പേര് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന അധികാരികളുടെ ചെപ്പടി വിദ്യ മജീഷ്യന്‍ കെ.പി.ഐ പുലാപ്പറ്റ മാജിക്കിലൂടെ അവതരിപ്പിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757