zero hour

പ്രവാസികള്‍ക്ക് അത്താണിയായി മാറുന്ന പ്രവാസി വെല്‍ഫെയര്‍ ഫോറം

 

പ്രവാസികള്‍ക്കും പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കും ഏറെ സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പ്രവാസി വെല്‍ഫെയര്‍ ഫോറം ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി പ്രവാസി സംഘടനകളായ പ്രവാസി ഇന്ത്യ (യു.എ.ഇ), പ്രവാസി സാംസ്‌കാരിക വേദി (സൗദി ), കള്‍ച്ചറല്‍ ഫോറം (ഖത്തര്‍), വെല്‍ഫെയര്‍ കേരള (കുവൈറ്റ്), വെല്‍ഫെയര്‍ ഫോറം (സലാല), പ്രവാസി വെല്‍ഫെയര്‍ ഫോറം (മസ്‌കറ്റ്), സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ബഹ്‌റൈന്‍) എന്നീ സംഘടനകളുമായി സഹകരിച്ച്
പ്രവാസി വെല്‍ഫെയര്‍ ഫോറം നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

പ്രവാസികള്‍ക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്കും നല്‍കുന്ന സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപൃതരാണ് വെല്‍ഫഎയര്‍ ഫോറം ഭാരവാഹികള്‍. മരണാനന്തര സഹായം, ചികിത്സാസഹായം, പ്രവാസമവസാനിപ്പിച്ചു തിരിച്ചു വന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ- വിവാഹ സഹായങ്ങള്‍ എന്നിവ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്താനും പ്രവാസി വെല്‍ഫെയര്‍ ഫോറം കേരളക്ക് കഴിഞ്ഞിട്ടുണ്ട്.

 

സര്‍ട്ടിഫിക്കറ്റ് തുല്യതാ വിഷയത്തില്‍ ഇടപെടണമെന്ന് ആശ്യപ്പെട്ട് കേരള ഗവര്‍ണര്‍ പി. സദാശവത്തിന് നിവേദനം നല്‍കുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പ്രവാസികള്‍ക്കാണ് നോര്‍ക്ക റൂട്ട്‌സിന്റെ ഐഡന്റിറ്റി കാര്‍ഡ് നേടിക്കൊടുത്ത്. ഇതിനുവേണ്ടി നാട്ടിലും വിദേശത്തും പ്രത്യേക കാമ്പയിനുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതുവഴി നോര്‍ക്ക റൂട്ട്‌സിന്റെ സാന്ത്വനം പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് മരണാനന്തര സഹായവും ചികിത്സാസഹായവും ലഭ്യമാക്കാനും സാധിച്ചു. പ്രവാസി അധ്യാപകരെ തൊഴില്‍ രഹിതരാക്കുന്ന സര്‍ട്ടിഫിക്കറ്റ് തുല്യതാ വിഷയത്തില്‍ ഇടപെടണമെന്ന് ആശ്യപ്പെട്ട് അന്നത്തെ കേരള ഗവര്‍ണര്‍ പി. സദാശവത്തിന് നിവേദനം നല്‍കി.

കേരള സര്‍ക്കാരിന്റെ പ്രവാസി കേരള വെല്‍ഫെയര്‍ ബോര്‍ഡിലെ ക്ഷേമ നിധിയില്‍ പതിനായിരക്കണക്കിന് പ്രവാസികളെ ഇതുവരെ അംഗങ്ങളാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കും പ്രവാസം അവസനാപ്പിച്ചവര്‍ക്കും പ്രവാസി കേരള വെല്‍ഫെയര്‍ ബോര്‍ഡിലെ ക്ഷേമ നിധിയുടെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോദവല്‍കരണ പരിപാടികള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരെ പങ്കൈടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ച് അംഗത്വ കാമ്പയിനുകളും നടക്കുന്നുണ്ട്. അറുപതു കഴിഞ്ഞ പ്രവാസികള്‍ക്ക് ഇതുവഴി രണ്ടായിരം രൂപ മുതല്‍ നാലായിരം രൂപവരെ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അഞ്ഞൂറ് രൂപയായിരുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ നിരവധി ഇടപെടലുകളാണ് ഇതിനോടകം പ്രവാസി വെല്‍ഫെയര്‍ ഫോറം നടത്തിയിട്ടുള്ളത്. നോര്‍ക്ക നിയമസഭാ സമിതിക്ക് യു.എ.ഇയിലെ പ്രവാസി സംഘടനയായ പ്രവാസി ഇന്ത്യ പ്രസ്തുത ആവശ്യം ഉന്നയിച്ച് നിവേദനങ്ങളും നല്‍കിയിരുന്നു.

പ്രവാസി വെല്‍ഫെയര്‍ ഫോറം കേരളക്ക് മുഴുവന്‍ ജില്ലകളിലും ജില്ലാ കമ്മിറ്റികളുണ്ട്. മണ്ഡലം, പഞ്ചായത്ത് തലങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പ്രവാസികള്‍ക്കായി തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെ സഹായത്തോടെ ധാരാളം പ്രവാസികളുടെ ലീഗല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജയിലില്‍ കുടുങ്ങിയ നിരവധി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യാജ വിസയില്‍ കുടുങ്ങി ഗള്‍ഫ് നാടുകളില്‍ കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുന്ന മനുഷ്യരെ നാട്ടിലെത്തിക്കാനും ഫ്രവാസി വെല്‍ഫെയര്‍ ഫോറത്തിന്റെ ഇടപെടല്‍കൊണ്ട് സാധിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവള വിഷയത്തില്‍ നിരവധി ഇടപെടലുകളും പാര്‍ലമെന്റ് മാര്‍ച്ചടക്കം നിരന്തര സമരങ്ങളും പ്രവാസി വെല്‍ഫെയര്‍ ഫോറം കേരള നടത്തിയിട്ടുണ്ട്. രണ്ടു തവണ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോഴും പ്രവാസികളുടെ സഹായത്താല്‍ പ്രളയ ബാധിതര്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണികളടക്കമുള്ള നിരവധി സഹായങ്ങള്‍ നല്‍കാന്‍ പ്രവാസി വെല്‍ഫെയര്‍ ഫോറത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസി വെല്‍ഫെയര്‍ ഫോറം കേരളയുടെ രണ്ട് ആംബുലന്‍സുകള്‍ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചും സേവനം നടത്തി വരുന്നു. പ്രവാസികള്‍ക്കും പ്രവാസി ബന്ധുക്കള്‍ക്കും പ്രതീക്ഷ നല്‍കി പ്രശ്‌ന പരിഹാരം സാധ്യമാക്കുന്ന പ്രവാസി വെല്‍ഫെയര്‍ ഫോറം കേരളയുടെ പ്രസിഡണ്ട് റസാഖ് പാലേരിയും ജനറല്‍ സെക്രട്ടറി ഹസനുല്‍ ബന്നയുമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757