keralanewspress release

ഷാനിമോള്‍ ഉസ്മാന് നേരെയുള്ള അവഹേളനം; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കണം – വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയത് സ്ത്രീവിരുദ്ധ പ്രയോഗമാണെന്നും മന്ത്രിക്കെതിരെ കേസെടുക്കണമെന്നും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജന.സെക്രട്ടറി മിനി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെ അംഗീകരിക്കാന്‍ കഴിയാത്ത മേലാള മനോഭാവമാണ് മന്ത്രി പ്രകടിപ്പിച്ചത്
മാത്രമല്ല, സംഘ്പരിവാറിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെയും പ്രയോഗങ്ങളെയും കടമെടുത്ത് ഒരു കമ്യൂണിസ്റ്റ് മന്ത്രി സംസാരിക്കുന്നത് ഗൗരവതരമാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും ജനാധിപത്യ മര്യാദകളും മറന്നുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ നിന്ന് തന്നെ കേള്‍ക്കണ്ട ദുരവസ്ഥയാണുള്ളത്. പൊതു പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ കുറിച്ച് മോശമായ പ്രയോഗങ്ങള്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മന്ത്രിക്കെതിരെ വനിതാ കമീഷന് പരാതി നല്‍കും അവര്‍ പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757