Indianews

ഇഫ്‌ലുവില്‍ ഏക്താ സഖ്യത്തിന് വിജയം; ഫ്രറ്റേണിറ്റിയുടെ സമര്‍ അലി യൂണിയന്‍ ജനറല്‍ സെക്രട്ടറി

 

സമര്‍ അലി

ഹൈദരാബാദ് ഇംഗ്‌ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്‌ലു) യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏക്ത മുന്നണിക്ക് വിജയം. മുന്നയുടെ ഭാഗമായി മത്സരിച്ച ഫ്രറ്റേണിറ്റിയുടെ സമര്‍ അലി 90 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഇതുകൂടാതെ പ്രസിഡണ്ട്, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജെ.എന്‍.യു, എച്.സി.യു യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ ഫ്രറ്റേണിറ്റിയുടെ സാന്നിധ്യവും വിജയങ്ങളും ശ്രദ്ധേയമായിരുന്നു. വിവിധ സര്‍വകലാശാലകളില്‍ ഫ്രറ്റേണിറ്റി നേടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയും പിന്തുണയും പ്രതീക്ഷാവഹമാണെന്ന് തെരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്തിക്കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ശംസീര്‍ ഇബ്രാഹിം പറഞ്ഞു. ക്യാമ്പസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേതൃപരമായ മേല്‍നോട്ടം വഹിച്ച് മൂവ്‌മെന്റിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദേശീയ പ്രസിഡന്റ് ഡോ. അന്‍സാര്‍ അബൂബക്കറിനും ദേശീയ നേതാക്കള്‍ക്കും അദ്ദേഹം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757