keralanews

ഗാന്ധിജയന്തി ദിനം സേവനദിനമായി ആചരിച്ചു

 

വടക്കാങ്ങര: ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂനിറ്റ് സേവന ദിനമായി ആചരിച്ചു. മക്കരപ്പറമ്പ് പഞ്ചായത്ത് ആറാം വാര്‍ഡ് വടക്കാങ്ങര- വടക്കേകുളമ്പ് റോഡില്‍ മണ്ണ് വന്നടിഞ്ഞ വെള്ളച്ചാലിലുള്ള മണ്ണുകള്‍ കോരി വൃത്തിയാക്കിയാണ് പാര്‍ട്ടി സേവന ദിനം ആചരിച്ചത്. ടീം വെല്‍ഫെയറിന്റെ 15 ഓളം വളണ്ടിയര്‍മാര്‍ പങ്കെടുത്ത സേവന പ്രവര്‍ത്തനം മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് കെ ജാബിര്‍, എന്‍.കെ ജംഷീദ്, സി.ടി കരീം, നാസര്‍ കിഴക്കേതില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757