keralanews

കെ.എസ് ഉമൈറ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് തൃശൂര്‍ ജില്ല പ്രസിഡണ്ട്; സമീറ ജലീല്‍ ജനറല്‍ സെക്രട്ടറി

 

തൃശൂര്‍: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് തൃശൂര്‍ ജില്ല പ്രഖ്യാപനം തൃശൂരില്‍ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. അരക്ഷിതരായ സ്ത്രീകള്‍ക്ക് പ്രത്യാശയായി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മാറുമെന്ന് ജബീന ഇര്‍ഷാദ് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഭാരവാഹി പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍ നിര്‍വഹിച്ചു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് തൃശൂര്‍ ജില്ല പ്രസിഡണ്ടായി കെ.എസ് ഉമൈറയേയും ജനറല്‍ സെക്രട്ടറിയായി സമീറ ജലീലിനേയും തരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി സരസ്വതി വലപ്പാട്, ഡോ. ഷാനിജ ശംസുദ്ദീന്‍ എന്നിവരേയും സെക്രട്ടറിമാരായി ഫരീദ സദറുദ്ദീന്‍, സുകന്യ എളനാട് എന്നിവരേയും തെരഞ്ഞെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് എം.കെ അസ്‌ലം, എഫ്.ഐ.ടി.യു ജില്ല പ്രസിഡണ്ട് ശരീഫ് അബ്ദുല്ല, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം ആദില എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757