keralanews

ആബിദ വൈപ്പിന്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് എറണാകുളം ജില്ല പ്രസിഡണ്ട്; രമണി കോതമംഗലം ജനറല്‍ സെക്രട്ടറി

 

എറണാകുളം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് എറണാകുളം ജില്ല പ്രഖ്യാപനം ആലുവയില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്തു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അസൂറ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ജബീന ഇര്‍ഷാദ് പ്രവര്‍ത്തനരീതി വിശദീകരിച്ചു.

ജില്ല പ്രസിഡണ്ടായി ആബിദ വൈപ്പിന്‍,

ജനറല്‍ സെക്രട്ടറിയായി രമണി കോതമംഗലം ഉള്‍പ്പെടെ 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹി പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍ നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല സെക്രട്ടറി ഷിറിന്‍ സിയാദ്, കെ.എസ്.ടി.എം ജില്ല സെക്രട്ടറി റഫീഖ ജലീല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് ജ്യോതിവാസ് പറവൂര്‍, എഫ്.ഐ.ടി.യു ജില്ല പ്രസിഡണ്ട് മുസ്തഫ പള്ളുരുത്തി എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757