keralanews

ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ ഒത്തുചേര്‍ന്നു

തൃശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി സന്നദ്ധ സേവന സംഘടനയായ ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരുടെ സംസ്ഥാന തല ഒത്തുചേരല്‍ തൃശൂരില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരന്തത്തെ കൂട്ടായ്മയോടെ അതിജീവിച്ച കേരളം ലോകത്തിന് വലിയ സന്ദേശമാണ് നല്‍കിയതെന്നും സേവനത്തിന്റെ പുതിയ സംസ്‌കാരം സമര്‍പ്പിക്കുകയാണ് ടീം വെല്‍ഫെയറെന്നും അദ്ദേഹം പറഞ്ഞു.

ടീം വെല്‍ഫെയര്‍ സംസ്ഥാന ക്യാപ്റ്റന്‍ സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, ട്രോമാകെയര്‍ ജില്ല കോഡിനേറ്റര്‍ ഷെമീര്‍ പട്ടാമ്പി, സ്റ്റേറ്റ് സേവന വിഭാഗം ചെയര്‍പേഴ്‌സണ്‍ ഇ.സി ആയിഷ, കണ്‍വീനര്‍ എം.സുലൈമാന്‍, ഐഡിയല്‍ റിലീഫ് വിങ്ങ് ലീഡര്‍ ശിഹാബ് ചിറ്റൂര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റേറ്റ് വൈസ് ക്യാപ്റ്റന്‍മാരായ പി. ലുഖ്മാന്‍ സ്വാഗതവും ഡോ. നസിയ ഹസന്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757