zero hour

ടി. സിദ്ദീഖിനുനേരെ സൈബര്‍ ആക്രമണം; സി.പി.എം വ്യക്തിഹത്യയില്‍നിന്ന് പിന്‍മാറിയാല്‍ അവര്‍ക്ക് നന്ന് – സജീദ് ഖാലിദ്

 
എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വ്യക്തിഹത്യയില്‍ അധിഷ്ഠിതമായ പ്രചരണം കാരണമാണ് തങ്ങളുടെ ഉറച്ച കോട്ടകളായ കൊല്ലം ആലത്തൂര്‍ എന്നിവിടങ്ങളില്‍ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്ക് സി.പി.എം പിറകിലായത്. ഇല്ലെങ്കില്‍ ആലത്തൂരില്‍ വിജയിക്കുകയും കൊല്ലത്ത് വളരെ ചെറിയ മാര്‍ജിനില്‍ മാത്രം പരാജയപ്പെടുകയും ചെയ്യുമായിരുന്നു. വ്യക്തിഹത്യ, സാമൂഹ്യഹത്യ, നരഹത്യ ഈ മൂന്ന് കാര്യങ്ങളില്‍ നിന്ന് പിന്‍മാറാത്തോളം കാലം സി.പി.എം ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടേയിരിക്കും. ഇത് മനസ്സിലാക്കാത്ത ഏക കൂട്ടര്‍ സി.പി.എം അണികളും നേതാക്കളും മാത്രമാണ്.

കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ദീഖിനെതിരെ സൈബര്‍ സഖാക്കള്‍ വ്യാപകമായി അപവാദ പ്രചാരണവും വ്യക്തിഹത്യയുമാണ് നടത്തിയത്. കഴിഞ്ഞ ദിവസം ദുബായിലെ സന്ദര്‍ശനത്തിന് പോയ ടി. സിദ്ദീഖിനെയും കുടുംബത്തെയുമാണ് സി.പി.എം സൈബര്‍ വിഭാഗം വ്യക്തിഹത്യ നടത്തിയത്.
കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ രൂപീകരണ യോഗത്തിനും, ഓണാഘോഷത്തിന്റെ സമാപനത്തിനും, കോഴിക്കോട് ഫ്രണ്ട്സിന്റെ പരിപാടികള്‍ക്കും ഹരിത ചന്ദ്രികയുടെ സമ്മേളനത്തിനുമായാണ് ടി. സിദ്ദീഖ് സെപ്റ്റംബര്‍ 20ന് ദുബൈയിലെത്തിയത്. പൊതു പരിപാടികള്‍ക്ക് ശേഷം ദുബായിലെ സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മക്കള്‍ ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ദീര്‍ഘനേരത്തെ യാത്രക്ക് ശേഷം മരുഭൂമിയിലെത്തുമ്പോള്‍ ശക്തമായ കറ്റുണ്ടായിരുന്നു. ദീര്‍ഘമായ യാത്രക്ക് ശേഷം കുടുംബവുമൊത്ത് ഉയരമുള്ള ഒരിടത്ത് കുടുംബവുമൊത്ത് പായ വിരിച്ച് ലഘുഭക്ഷണം കഴിക്കാനായി ഇരുന്നു.

ഈ വേളയില്‍ സംസാരിച്ചിരുന്ന സിദ്ദീഖ് കുറച്ചുകഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ശക്തമായ കാറ്റിലും മണലിലും പെട്ടെന്ന് കാലുറപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ഈ ദൃശ്യങ്ങളെ കമ്മ്യൂണിസ്റ്റ് സൈബര്‍ വിഭാഗം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. മദ്യപിച്ച് കാലുറയ്ക്കാത്ത സിദ്ദീഖ് എന്ന തരത്തിലായിരുന്നു ഈ പ്രചാരണം. എന്നാല്‍, ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കാത്ത, ഒരിക്കലും മദ്യപിക്കില്ലെന്ന് ജീവിത നിഷ്ഠയുള്ള തന്റെ കുടുംബ ജീവിതത്തിലെ നിമിഷങ്ങളെ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിനായി സി.പി.എം ഉപയോഗിക്കുന്നവരെക്കുറിച്ച് സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് ടി. സിദ്ദീഖ് പ്രതികരിച്ചത്. സൈബര്‍ സഖാക്കളുടെ അപവാദ പ്രചാരണത്തിന് വിധേയമാകാന്‍ ഒരുക്കമല്ലെന്നും താന്‍ മദ്യപിച്ചുവെന്ന് സഖാക്കള്‍ തെളിയിക്കാനുള്ള അവസരത്തിനായി പോലീസില്‍ പരാതി നല്‍കുമെന്നും ടി. സിദ്ദീഖ് മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757