zero hour

മോഹന്‍ ഭാഗവതിന്റെത് ഹൈന്ദവ സ്‌നേഹമോ? – അന്‍വര്‍ സാദത്ത് കുന്ദമംഗലം

പൗരത്വ പട്ടികയില്‍ പേര് വരാത്തതിന്റെ പേരില്‍ ഒരു ഹിന്ദുവിനും രാജ്യം വിടേണ്ടി വരില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഇന്ത്യന്‍ മതനിരപേക്ഷതക്ക് എതിരാണ്. ഇതിനെ ഹൈന്ദവ സ്‌നേഹത്തിന്റെ ഭാഗമായിട്ടല്ല; ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ അനുകരണമായിട്ട് വേണം കാണാന്‍. തുല്യ നീതിയും സമത്വവും നടപ്പിലാക്കേണ്ടവര്‍ വംശീയ പ്രസ്താവനകളിറക്കി രാജ്യത്തെ ശിഥിലമാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്ക് ഹൈന്ദവ സമൂഹത്തെ പോലും ഒന്നായി കാണാന്‍ കഴിയുന്നില്ല. ചാതുര്‍വര്‍ണ്യത്തിലേക്കും അയിത്താചാരങ്ങളിലേക്കും തിരിച്ചുപോകാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ബ്രാഹ്മണിസത്തിലധിഷ്ഠിതമായ സാമൂഹിക ക്രമത്തെയാണ് രൂപപ്പെടുത്തുന്നത്. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയെ വിചാരധാര ചൂണ്ടികാട്ടുന്ന ഒരു ഭാഷ ഒരു സംസ്‌കാരം എന്നതിലേക്ക് ചുരുക്കി കെട്ടുന്ന വികലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. അമിത് ഷാ അതിന് നേതൃത്വം കൊടുക്കുമ്പോള്‍ ദാര്‍ശനിക കയ്യൊപ്പാണ് മോഹന്‍ ഭഗവത് പ്രസ്താവനകളിലൂടെ നടത്തി കൊണ്ടിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നയന്ന സംഘ്പരിവാര്‍, ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിലരന്നു മോഹന്‍ ഭാഗവത് പൗരത്വ പട്ടികയില്‍ പേര് വരാത്തതിന്റെ പേരില്‍ ഒരു ഹിന്ദുവിനും രാജ്യം വിടേണ്ടി വരില്ലെന്ന് പറഞ്ഞത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757