keralanews

സംഘ് ഫാഷിസത്തെ രാജ്യം അതിജീവിക്കും – റസാഖ് പാലേരി

  • നാദാപുരം: പതിറ്റാണ്ടുകൾ നീണ്ടുനിന്ന പോരാട്ടത്തിലൂടെ വൈദേശിക ശക്തികളെ നാട് കടത്തിയ  മഹാരാജ്യം സംഘ് പരിവർ ഫാഷിസത്തെയും അതിജയിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി. ഫാഷിസത്തെ നേരിടാൻ രാഷ്ട്രീയപാര്‍ട്ടികളും ശക്തികളും ഐക്യപ്പെടണം. സംഘ് രാഷ്ട്ര നിര്‍മിതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നാദാപുരത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്‍റ് കളത്തില്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടരി പി.കെ ബഷീര്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് അഡ്വ സജീവന്‍, മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡങ് മുഹമ്മദ് ബംഗ്ളത്ത്, നാദാപുരം പ്രസ്ക്ളബ് സെക്രട്ടറി  രാഗേഷ്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡല്‍ഹി കേളപ്പന്‍, ഖത്തര്‍ കള്‍ച്ചറല്‍ഫോറം ജന സെക്രട്ടരി സാദിഖ് ചെന്നാട്ട്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, മണ്ഡലം ട്രഷറര്‍ എം അബ്ദുല്ല മാസ്ററര്‍, വൈസ് പ്രസിഡണ്ട്  ഇ. കെ നാണു സംസാരിച്ചു.
    ജന സെക്രട്ടറി ടി  .കെ മമ്മു സ്വാഗതവും സെക്രട്ടരി സി. വി ഹമീദ് നന്ദിയും പറഞ്ഞു.
Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757