keralanews

മതേതര ശക്തികളുടെ ക്രിയാത്മക ഐക്യം അനിവാര്യം – ഹമീദ് വാണിയമ്പലം

മലപ്പുറം: സംഘ് പരിവാർ വംശീയ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര ശക്തികളുടെ ക്രിയാത്മക ഐക്യം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.സംഘ് രാഷ്ട്ര  നിർമ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സമര കാലത്ത് വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കെത്തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്നെപ്പോലെ ഈ കാലഘട്ടത്തിലും സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ മതേതര ശക്തികൾ ഒറ്റക്കെട്ടായി നില്കുവാനാണ് രാജ്യം ആവശ്യപ്പെടുന്നെതെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, കോൺഗ്രസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത്,വെൽഫെയർ പാർട്ടി ജില്ലാ വൈസ്‌ പ്രസിഡന്റ് മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി ശ്രീനിവാസൻ മേലാറ്റൂർ, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി,ആരിഫ് ചുണ്ടയിൽ, തുടങ്ങിയവർ സംസാരിച്ചു.പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ് എ. സദ്‌റുദ്ധീൻ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757