news

ഫ്രറ്റേണിറ്റി ഇടപെടല്‍; സി.എസ്.ഐ.ആര്‍-യു.ജി.സി-നെറ്റ് പരീക്ഷക്ക് മലബാര്‍ ജില്ലകളില്‍ സെന്ററുകള്‍ അനുവദിച്ചു.

കോഴിക്കോട് : ആയിരക്കണക്കിന് വിദ്യാര്‍Lികള്‍ എഴുതുന്ന സയന്‍സ് സ്ട്രീമിലെ സി.എസ്.ഐ.ആര്‍-യു.ജി.സി-നെറ്റ് പരീക്ഷക്ക് മലബാറില്‍ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ ഇടപെടല്‍ വിജയം കണ്ടു. കേരളത്തില്‍ നിന്നുള്ള പരീക്ഷാര്‍ഥികളുടെ പകുതിയിലധികവും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളില്‍ നിന്നായിരുന്നിട്ടും നേരത്തെ ഈ ജില്ലകളില്‍ ഒരു പരീക്ഷാ സെന്റര്‍ പോലും ഉണ്ടായിരുന്നില്ല; കൊച്ചിയും തിരുവനന്തപുരവും മാത്രമായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. ഈ സാഹചര്യത്തിലാണ് മലബാര്‍ മേഖലയില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍-മെയ് മാസത്തില്‍ കാമ്പയിന്‍ നടത്തിയത്. ഇടപെടലുകളെ തുടര്‍ന്ന് ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന പരീക്ഷക്ക് സെന്ററുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിലെ 13 സെന്ററുകളില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അഞ്ച് സെന്ററുകള്‍ മലബാര്‍ മേഖലയിലാണ്. ഇത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സഹായകരമാവും.

കാമ്പയിനിന്റെ ഭാഗമായി വ്യാപകമായ ഒപ്പ് ശേഖരണം നടത്തി. എം.എച്ച്.ആര്‍.ഡി, സി.എസ്.ഐ.ആര്‍, കേരളത്തിന്റെ ചാര്‍ജുള്ള യു.ജി.സിയുടെ ബാംഗ്ലൂര്‍ റീജിയണല്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് വിഷയമുന്നയിച്ച് നിവേദനങ്ങള്‍ നല്‍കി. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍ അധികൃതര്‍ക്കും ബാംഗളൂരുവിലെ യു.ജി.സി റീജിയണല്‍ ഓഫീസ് അധികൃതര്‍ക്കും മുന്നില്‍ ഫ്രറ്റേണിറ്റി വിഷയമുന്നയിച്ച് പരാതികള്‍ നല്‍കി. കൂടാതെ എം.പി മാര്‍ക്കും എം.എല്‍.എ മാര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757