zero hour

ഓര്‍മ വരുന്നില്ലേ, ബംഗാള്‍ വിഭജിച്ച സംഭവം – ഫസല്‍ കാതിക്കോട്

ഇന്ത്യന്‍ മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംഭവമായിരുന്നു അത്. ഒരര്‍ഥത്തില്‍ ഇന്ത്യാവിഭജനത്തിനു തന്നെ കാരണമായ ചരിത്രത്തിലെ കൊടിയ ചതിയായിരുന്നു അത്. ഒരു രാജ്യത്തോട് അതിനെ കീഴടക്കിയ അധിനിവേശകരായ കൊള്ളക്കാര്‍ ചെയ്തതായിരുന്നു അത്. ആസാമില്‍ നടക്കുന്നത് മറ്റൊരു ബംഗാള്‍ വിഭജനമാണ്. സംഘ്പരിവാര്‍ സ്വന്തം രാജ്യത്തോടു ചെയ്ത കടുത്ത വഞ്ചനയായി ചരിത്രം ഇത് രേഖപ്പെടുത്തും. പൗരത്വ പട്ടികയിലൂടെ ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോള്‍ വിദേശി ട്രൈബ്യൂണലിലൂടെ കൂടുതല്‍ പേരെ വിദേശികളായി മുദ്ര കുത്താനാണ് അവര്‍ ശ്രമിക്കുന്നത്. എത്ര പേരെ ഉള്ളിലാക്കാമെന്നല്ല എത്ര പേരെ എങ്ങിനെയെല്ലാം പുറത്താക്കാമെന്നും അങ്ങിനെ രാജ്യത്തിലെ ജനങ്ങളെ എങ്ങിനെയെല്ലാം വിഭജിക്കാമെന്നുമാണ് ഈ നിഷേധാത്മക ശക്തികള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. കൊളോണിയല്‍ അധിനിവേശ കരായ ബ്രിട്ടീഷുകാര്‍ ബംഗാള്‍ വിഭജനത്തില്‍ ചിന്തിച്ചതു പോലെ തന്നെ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757