keralanews

വെല്‍ഫെയര്‍ ഹോം; താക്കോല്‍ കൈമാറി

മലമ്പുഴ: ആനക്കല്ല് മൂപ്പന്‍ചോലയിലെ പ്രളയബാധിത കുടുംബത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം ജില്ലാ പ്രസിഡണ്ട് കെ.സി.നാസര്‍ നിര്‍വഹിച്ചു. മഹാപ്രളയത്തെ കേരളം അതിജീവിച്ചത് ഐക്യവും കൂട്ടായ്മയും കൊണ്ടാണെന്നും പരിസ്ഥിതി സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ തോമസ് ആനക്കല്ല്, റിയാസ് ഖാലിദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ രമേഷ്, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, ആനക്കല്ല് മഹല്ല് ഇമാം ഷജറു ഉസ്താദ്, മുസ്തഫ മലമ്പുഴ, ആര്‍. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി. ലുഖ്മാന്‍ സ്വാഗതവും ടീം വെല്‍ഫെയര്‍ ജില്ലാ ക്യാപ്റ്റന്‍ ബാബു തരൂര്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757