news

ജെന്നി റോവേനയുടെ വസതിയില്‍ റെയ്ഡ്

പൂനൈ: സാമൂഹ്യ പ്രവര്‍ത്തകയായ ജെന്നി റൊവേനയുടെ വസതിയില്‍ ഇന്ന് പൂനൈ പൊലീസ് ആറുമണിക്കൂറിലേറെ തിരച്ചില്‍ നടത്തി. റൊവേനയുടെ ഭര്‍ത്താവ് ഹനി ബാബു ഭീമാ കോറേഗാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ആരോപിച്ചാണത്രെ പരിശോധന. ചില പുസ്തകങ്ങളും ഹനി ബാബുവിന്റെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും പോലീസ് കൊണ്ടുപോയതായി റൊവേന തന്റെ ഫെയ്‌സ്ബുക്ക് പേജിലും ട്വിറ്ററിലും കുറിച്ചു. സംഘ്പരിവാര്‍ ഭരണകൂടം രാജ്യത്ത് ജനാധിപത്യ ശബ്ദമുയര്‍ത്തുന്നവരെ വേട്ടയാടുന്നതിന്റെ തുടര്‍ച്ചയാണ് ഹനിബാബുവിനും ജെന്നി റൊവേനക്കും നേരെയുള്ള നടപടികളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757