news

സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകിയവർക്ക് ആദരം

പാലക്കാട് : ഫ്രേറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ല കമ്മിറ്റി ജില്ലയിലെ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രവർത്തകരെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങും ഇലക്ഷൻ അനുഭവം പങ്കുവെക്കലും പ്രവർത്തകർക്ക് ഹൃദ്യമായ അനുഭവമായി. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡൻറ് റഷാദ് പുതുനഗരം, ജില്ല സെക്രട്ടറിയേറ്റംഗം ഫസ് ലുറഹ്മാൻ, കാമ്പസ് പ്രവർത്തകരായ ഫർഹാൻ, ഷബ്നം, സുബൈർ, റൂബിയ, സാബിത്, സാഹില, ഷംന, ഷഹന, ഷഹ്ബാസ്, ഹഫ്സ എന്നിവർ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757