keralanews

ഫ്‌ളക്‌സ് ഒഴിവാക്കി, പുല്‍പായ ബാനറാക്കി വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം

തൃശൂര്‍/പഴയന്നൂര്‍: ഫ്‌ളക്‌സ് നിരോധത്തെത്തുടര്‍ന്ന് പ്രതിഷേധ പരിപാടിക്ക് വേറിട്ട മാതൃകയില്‍ ബാനര്‍ തയ്യാറാക്കി വെല്‍ഫെയര്‍ പാര്‍ട്ടി പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി. അസം, കശ്മീര്‍: വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ബാനറില്‍ പുതുമ കണ്ടെത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സി.വി ഷാജിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പി.എം ഷാജഹാന്‍, അബ്ദുല്‍ ഗഫാര്‍, സിദ്ദിഖ് പഴയന്നൂര്‍, സലീം ചാപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757