news

തിരുവമ്പാടിയിലെ ബീവറേജ് ജനങ്ങളോടുള്ള വെല്ലുവിളി; മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റംചെയ്തത് പ്രതിഷേധാര്‍ഹം – വെല്‍ഫെയര്‍ പാര്‍ട്ടി

മുക്കം: തിരുവമ്പാടിയില്‍ ബീവറേജ് നിര്‍മാണത്തിനായി തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തി റോഡ് നിര്‍മിച്ചത് ചിത്രീകരിക്കുന്നതിനിടെ ക്യാമറാമാന്‍ റഫീഖ് തോട്ടുമുക്കം ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തര്‍കര്‍ക്കുനേരെ ബീവറേജ് ജീവനക്കാരും സാമൂഹിക വിരുദ്ധരും നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹമാണ്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അനധികൃത കെട്ടിടത്തില്‍ ബീവറേജിന് അനുവാദം നല്‍കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവമ്പാടിയില്‍ വെള്ളക്കെട്ടുണ്ടാകുമ്പോള്‍ ഒഴിഞ്ഞുപേകേണ്ട നാല് മീറ്റര്‍ മാത്രം വീതിയുള്ള തോട് തടസ്സപ്പെടുത്തിയാണ് മദ്യശാലയിലേക്ക് റോഡ് പണിതത്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും പഞ്ചായത്തിന്റെ നോട്ടീസും നിലനില്‍ക്കുന്ന വിവാദ ഭൂമിയിലെ കെട്ടിടത്തില്‍ മദ്യശാലക്ക് അനുവാദം ലഭിച്ചതിന് പിന്നിലുള്ള ഉദ്യോഗസ്ഥ-മാഫിയാ കൂട്ടുകെട്ട് അന്വേഷണ വിധേയമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ചന്ദ്രന്‍ കല്ലുരുട്ടി, സെക്രട്ടറി ലിയാഖത്തലി മുറമ്പാത്തി, ശംസുദ്ദീന്‍ ആനയാംകുന്ന്, ഒ. അബ്ദുല്‍ അസീസ്, മോയി മാസ്റ്റര്‍, സലീന ടീച്ചര്‍, സാലിം ജീറോഡ്, മുഹമ്മദ് കുന്നുമ്മല്‍, അസീസ് ആലങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757