news

നൗഷാദിന് പ്രവാസി ഇന്ത്യയുടെ ആദരം

ദുബൈ: കാരുണ്യത്തിന്റെ കേരളീയ മുഖവും നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകവുമായ നൗഷാദിന് പ്രവാസ ലോകത്തെ ആദ്യ സ്വീകരണം ദുബായില്‍ പ്രവാസി ഇന്ത്യ നല്‍കി. നെല്ലറ സ്റ്റോറന്റില്‍ ചേര്‍ന്ന് ആദരിക്കല്‍ ചടങ്ങില്‍ നൗഷാദിനെ കാണുവാനും നേരിട്ട് സന്തോഷം പങ്കുവെക്കുവാനും പ്രവാസ ലോകത്തെ സാധാരണക്കാരും പ്രമുഖ വ്യക്തിത്വങ്ങളും എത്തിച്ചേര്‍ന്നു. ചടങ്ങില്‍ പ്രവാസി ഇന്ത്യ പ്രസിഡന്റ് ലൈസ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു.

ആര്‍ട്ടിസ്റ്റ് ജലാല്‍ അബൂസമ തത്സമയം കാരിക്കേച്ചര്‍ വരച്ച് നൗഷാദിന് സമ്മാനിച്ചു. മേപ്പാടിയില്‍ മണ്ണടിച്ചിലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള വീടിന്റെ നിര്‍മാണ പ്രഖ്യാപനം പ്രവാസി ഇന്ത്യക്കുവേണ്ടി നൗഷാദ് നിര്‍വഹിച്ചു. പ്രവാസി ബന്ധു കെ.വി ശംസുദ്ധീന്‍ പൊന്നാടയണിയിച്ചു. പ്രവാസി ഇന്ത്യ പ്രസിഡണ്ട് ഉപഹാരം സമര്‍പിച്ചു. നൗഷാദിനെ ഗള്‍ഫ് ലോകത്ത് എത്തിച്ച് സ്മാര്‍ട്ട്ട്രാവല്‍സ്ഉടമ അഫീലിന് പ്രവാസി ഇന്ത്യ ദുബായ് പ്രസിഡണ്ട് ബുനൈസ് കാസിം പൊന്നാട അണിയിച്ചു. പ്രവാസി ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി സാബിര്‍ വിശദീകരിച്ചു. ജീവിതത്തില്‍ നന്മ പ്രവര്‍ത്തിക്കുവാനും കാരുണ്യത്തിന് മാതൃകകള്‍ ആകുവാനും നൗഷാദ്ക്ക സദസ്സിനോട് സംവദിക്കെ ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യ വൈസ് പ്രസിഡണ്ട് ഷെമീം പരിപാടി നിയന്ത്രിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757