keralanews

നെടുമ്പാശ്ശേരി വിമാനത്തവളത്തിന്റെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ മനുഷ്യമതില്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാത്താവളത്തിന്റെ നിര്‍മാണത്തിനായി ചെങ്ങല്‍തോടിന്റെ ഒഴുക്ക് തടഞ്ഞുനിര്‍ത്തിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമര രംഗത്തിറങ്ങുന്നു. ചാറ്റല്‍മഴ പെയ്താല്‍ പോലും ദുരിതാശ്വാസ ക്യാമ്പിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങള്‍. ചെങ്ങല്‍ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മിച്ചതാണ് ഇതിനു കാരണം. ചെങ്ങല്‍ തോടിന്റെ നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ മുതല്‍ തുറവുംകരയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757