keralanews

അത്തിക്കാട് ബദല്‍ സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

നിലമ്പൂര്‍/അകമ്പാടം: ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബദല്‍ സ്‌കൂളിന് സ്ഥിരം കെട്ടിടവും മറ്റു സംവിധാനങ്ങളും എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന താല്‍കാലിക ഷെഡ് പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറി ഉപയോഗ ശൂന്യമായിരിക്കുകയാണ്. കുന്നത്തുചാല്‍ ആദിവാസി കോളനിയിലെ ഒരു വീട്ടിലാണ് ഇപ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം. കെട്ടിടത്തിനായി എം.പി ഫണ്ടില്‍ നിന്നും തുക അനുവദിച്ചുവെങ്കിലും തുടര്‍ നടപടികള്‍ അനിശ്ചിതമായി നീളുകയാണെന്നും ഇതിന് അധികൃതകര്‍ ഉടന്‍ പരിഹാരം കാണമെന്നും സംഘം ആവശ്യപ്പെട്ടു. ടീം വെല്‍ഫെയര്‍ മേഖലാ കോഡിനേറ്റര്‍ തസ്‌ലിം മമ്പാടിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ പ്രഷര്‍ കുക്കര്‍, പാത്രങ്ങള്‍, ബക്കറ്റുകള്‍ തുടങ്ങിയവ അധ്യാപിക പി. ഷാജിനക്ക് കൈമാറി. പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന സെക്രട്ടറി ഹസനുല്‍ ബന്ന മുതുവല്ലൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇല്ല്യാസ്, മജീദ് ചാലിയാര്‍, പി. അബ്ദുറസാഖ്, ടി. നസീറ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757