keralanews

എം.എസ്.എഫ് വിദ്യാര്‍ഥികളെ ദേശദ്രോഹികളാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണം – ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

പേരാമ്പ്ര: സില്‍വര്‍ കോളേജില്‍ എം.എസ്.എഫ് വിദ്യാര്‍ഥികളെ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചു എന്ന പേരില്‍ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണം. തീവ്ര ഹിന്ദു സംഘടനകള്‍ മുസ്‌ലിം കൂട്ടായ്മകളെ ഭീകരവത്കരിക്കാന്‍ ഉപയോഗിക്കുന്ന സ്ഥിരം രീതി ഇതിലും കാണാവുന്നതാണ്. എന്നാല്‍, പൊലീസും സംഘ്പരിവാറിനൊപ്പം നില്‍ക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മുസ്‌ലിം സമൂഹത്തിന്റെ സമാധാന ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങളെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ പൊതുസമൂഹം തയ്യാറാവണം. ഇതിനെതിരെ ജനകീയമായ ചെറുത്ത് നില്‍പ്പിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കും. മണ്ഡലം കമ്മിറ്റി യോഗത്തില്‍ മണ്ഡലം കണ്‍വീനര്‍ മുജാഹിദ് മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു അസിസ്റ്റന്റ് കണ്‍വീനര്‍ അഫ്ലഹ ബാനു, മുഹമ്മദ് അലി ഊട്ടേരി, മണ്ഡലം കമ്മറ്റി അംഗം ഫായിസ് പുറവൂര്‍, സമീര്‍ ഊട്ടേരി എന്നിവര്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757