keralanews

കുഞ്ഞാലിപ്പാറ സംരക്ഷണ സമരത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഡ്യം

തൃശൂർ: കൊടകര മറ്റത്തൂർ കുക്കാലിപ്പാറ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഭീതിയിലാക്കി പ്രവർത്തിക്കുന്ന കരിങ്കൽ കോറിക്കെതിരെ പ്രദേശവാസികൾ നടത്തുന്ന ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  കുഞ്ഞാലി പാറയിൽ  നേരത്തെ പ്രവർത്തിച്ചിരുന്ന ഏഴോളം കരിങ്കൽ ക്വാറികളിൽ ചിലത് പ്രദേശത്തെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രവർത്തനം നിർത്തി വെച്ചിരുന്നു. എന്നാൽ ചില ക്വാറികളും കൃഷറുകളം ഇപ്പോഴും പ്രവർത്തനം തുടരുകയാണ്.

ഇക്കഴിഞ പ്രളയത്തെ തുടർന്ന് മലബാ മേഖലയിലെ പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ മണ്ണിടിച്ചും ഉരുൾപ്പൊട്ടലും കുഞ്ഞാലിപ്പാറയിലെ ജനങ്ങളെ കൂടുതൽ ഭീതിയിലാക്കി. ഇതേത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി പ്രത്യക്ഷ സമരവുമായി രംഗത്തുവരികയായിരുന്നു.  വെൽഫെയർ പാർട്ടി തൃശൂർ ജില്ല പ്രസിഡണ്ട് എം.കെ അസ്ലം, ജനറൽ സെക്രട്ടറി സി.എ ഉഷാകുമാരി, സെക്രട്ടറി നവാസ് എടവിലങ്ങ് , തൃശൂർ മണ്ഡലം പ്രസിഡണ്ട്  പി.ബി ആരിഫ് തുടങ്ങിയവരടങ്ങുന്ന സംഘം സമരപ്പന്തൽ സന്ദർശിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757