news

പ്രളയബാധിതർക്ക് കൈത്താങ്ങ് : വിഭവ ശേഖരണവുമായി ടീം വെൽഫെയറിന്റെ മൂന്നാംഘട്ട യാത്ര

പെരുമ്പിലാവ്: പ്രളയബാധിതർക്ക് കൈത്താങ്ങായി ടീം വെൽഫെയർ കടവല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിഭവ ശേഖരണവുമായുള്ള മൂന്നാംഘട്ട യാത്രക്ക് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ. കമറുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു. 75 കുടുംബങ്ങൾക്കുള്ള അടുക്കള പാത്രങ്ങളും , 450 വിദ്യാർഥികൾക്കുള്ള സ്ക്കൂൾ ബാഗുകളുമാണ്  മലബാർ മേഖല ദുരിതാശ്വാസ സെല്ലിലേക്കെത്തിക്കുന്നത്. ടീം വെൽഫെയർ ജില്ലാ കോഡിനേറ്റർ ഷബീർ അഹ്സൻ, മണ്ഡലം ട്രഷറർ സി.എ. കമാലുദീൻ, എം.എൻ. സലാഹു, എൻ പി ബഷീർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹിഷാം താലിബ്,  മുജീബ് പട്ടേൽ,  എന്നിവർ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757