keralanews

റഗുലേറ്റർ കം ബ്രിഡ്ജ് കൈകാര്യം ചെയുന്നതിലെ അനാസ്ഥ; വെൽഫെയർ പാർട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും

തൃത്താല: വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് കൈകാര്യം ചെയ്യുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തൃത്താല, പട്ടാമ്പി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി താലൂക്ക് ഓഫീസിലേക്ക്  മാർച്ച് സംഘടിപ്പിക്കും. റഗുലേറ്റർ കം ബ്രിഡ്ജ് കൈകാര്യം ചെയ്യുന്നതിൽ കാണിച്ച അനാസ്ഥയായിരുന്നു ഇക്കഴിക്ക പ്രളയത്തിൽ പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ നിളയുടെ പരിസരങ്ങളിൽ വലിയതോതിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ ഇടയായത്. സർക്കാരിന്റേയും അധികൃതരുടെയും അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാണ്.  സെപ്തംബർ നാല് ബുധനാഴ്ച രാവിലെ 10 മണിക്കാണ് മാർച്ച്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757