keralanews

അങ്ങാടിപ്പുറം ഓരോടം പാലം അപകടാവസ്ഥ പരിഹരിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഓരോടം പാലം അപകടാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത അധികൃതരുടെയും, പൊലീസിന്റെയും, ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും അവഗണന അവസാനിപ്പിക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് അപകടങ്ങള്‍ക്കുമുള്ള കാരണം ചെറുപുഴയുടെ കുറുകെയുള്ള പാലത്തിന് വീതി ഇല്ലാത്തതതിനാലാണ്. റോഡിന്റെ വീതിക്കനുസരിച്ച് പാലത്തിന് വീതി ഇല്ല. അപകട മേഖലയില്‍ സൂചന ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. വീതി കുറഞ്ഞ പാലം അരികിലെത്തുമ്പോഴാണ് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാനാവുന്നത്. ഒരേ രീതിയില്‍ തന്നെയാണ് അപകടങ്ങളുണ്ടാകുന്നത്. വിഷയത്തില്‍ എം.പിയും, എം.എല്‍.എയും അടിയന്തരമായി ഇടപെടണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഖാദര്‍ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ജലാല്‍ കൂട്ടിലങ്ങാടി, ഖദീജ വെങ്കിട്ട, അഷ്‌റഫ് കുറവ്, സൈതാലി വലമ്പൂര്, ജമാല്‍ മങ്കട, എ.ടി മുഹമ്മദ്, നൗഷാദ് അരിപ്ര, മുബാറക്ക് മാസ്റ്റര്‍, സി എച്ച് സലാം, സക്കീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757