keralanews

പ്ലസ് വണ്‍ ബാച്ചുകള്‍ നല്‍കാന്‍ വൈകിയത് അനീതി – ഫ്രറ്റേണിറ്റി

മലപ്പുറം: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാച്ചുകളുടെ പുനഃക്രമീകരണണം നടപ്പാക്കാന്‍ വൈകിയതിനാല്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്നും ഇത് അനീതിയാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. പ്രവേശന പ്രക്രിയ അവസാനിച്ചപ്പോള്‍ 25,000ലധികം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠനാവസരം ലഭിക്കാതെ പുറത്തായിരുന്നു.
പഠനമാരംഭിച്ച് മൂന്നുമാസത്തിനുശേഷം അനുവദിച്ച പുതിയ ബാച്ചുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുക പ്രയാസകരമായിരിക്കും. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സ്ഥിരമായ പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക എന്നത് മാത്രമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സനല്‍കുമാര്‍, ഫയാസ് ഹസൂബ്, ബഷീര്‍ തൃപ്പനച്ചി, ഹബീബ റസാഖ്, അജ്മല്‍ കോഡൂര്‍, മായ കൊണ്ടാട്ടി എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757