keralanews

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫ്രറ്റേണിറ്റിക്ക് ചരിത്ര നേട്ടം

തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന് ചരിത്രനേട്ടം. രണ്ട് അസോസിയേഷൻ സെക്രട്ടറി സീറ്റുകളും ആറ് ക്ലാസ് റെപ്രസന്റെറ്റിവ് സീറ്റുകളുമാണ് ഫ്രറ്റേണിറ്റി നേടിയത്. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ സെക്രട്ടറിയായി ഹരികേഷ്, ബി.ബി.എ അസോസിയേഷൻ സെക്രട്ടറിയായി രേഷ്മയുമാണ്  തെരഞ്ഞടുക്കപ്പെട്ടത്. വിജയികളായ വിദ്യാർഥികളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്‌ഥാന സെക്രട്ടറി തമന്ന സുൽത്താന, സംസ്ഥാന കമ്മിറ്റിയംഗം അമീൻ റിയാസ്, തൃശൂർ ജില്ലാ പ്രസിഡണ്ട് പി ബി ആഖിൽ, വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എ സദറുദ്ധീൻ എന്നിവർ ഹാരമണിയിച്ച് അനുമോദിച്ചു. തുടർന്ന് ആഹ്ലാദനവും നടത്തി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757