keralanews

ചെക്കുന്ന് മലയിലെ ഖനനാനുമതി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി

മലപ്പുറം: ഒതായി ചെക്കുന്ന് മലക്ക് ചുറ്റുമുള്ള ക്വാറികളുടെ ഖനനാനുമതി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപെട്ടു. ചെക്കുന്ന് മലയിലുണ്ടായ വിള്ളലുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മലയുടെ ഒരു ഭാഗം മുഴുവൻ അടർന്ന് മുന്ന്മിറ്റർവരെ താഴേക്ക് പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ മലയുടെ താഴ്ഭാഗത്ത് ഖനനം നടന്നാൽ വൻദുരന്തത്തിനുള്ള സാധ്യതയുണ്ട്. പ ഈ മേഖലയിൽ ശാസ്ത്രീയമായ സുരക്ഷാ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു..ജില്ലാ വൈസ് പ്രസിഡണ്ട് മുനീബ് കാരകുന്ന്, ടീം വെൽഫെയർ ജില്ലാ വൈസ് ക്യാപ്റ്റൻ ഫാരിസ് ഒതായി,  അഷ്റഫ്, നാസിമുദ്ദീൻ, അൻവർ കെ.ടി, അമീൻ കെ.എം, രതീഷ് കെ, ഉൻമേഷ്, ഷംസുദ്ദീൻ പി.കെ, മുജീബ് ടി.കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757