keralanews

സുജിത്തിന്റെ ചികിത്സക്ക്  വെൽഫെയർ പാർട്ടി സഹായം

പെരുമ്പിലാവ് :- ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സയിലേക്ക് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി ശേഖരിച്ച കാൽ ലക്ഷം രൂപ കൈമാറി.
കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ കടവല്ലൂർ വടക്കുമുറി വലിയവളപ്പിൽ സുബ്രമണ്യൻ ഗീത ദമ്പതികളുടെ മകൻ സുജിത്താണ് (26 ) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് ഇഖ് റഹ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് വൃക്ക നൽകാൻ സുജിത്തിന്റെ പിതാവ് തയ്യാറായിരുന്നു. എന്നാൽ, ചികിത്സക്ക് വരുന്ന ഭാരിച്ച ചിലവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് നാട്ടുക്കാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മറ്റി രൂപീകരിക്കുകയായിരുന്നു. കടവല്ലൂർ വടക്കുമുറി പള്ളി മദ്രസ്സാ മൈതാനത്ത് വെച്ച് നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ. കമറുദ്ദീനിൽ നിന്നും ചികിത്സാ സഹായ സമിതി അംഗം ഉണ്ണി മാത്തൂർ തുക ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.ഒ.പോൾ, സി.എ കമാലുദ്ദീൻ, കെ.ബി സുരേഷ്, എം.എൻ സലാഹുദീൻ, യു.എം ഇബ്രാഹിം, എ.കെ. മൂസ, ഹിഷാം താലിബ് എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 31 നാണ് സുജിത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757