keralanews

എല്ലക്കാട് മയിലമ്മയുടെ വീട് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

പാലക്കാട് : കഴിഞ്ഞ ദിവസം അന്തരിച്ച
പ്ലാച്ചിമട സമരസമിതി നേതാവ്
എല്ലക്കാട് മയിലമ്മയുടെ വീട് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.
പ്ലാച്ചിമട സമരത്തിന്റെ തുടക്കം മുതൽ തന്നെ മയിലമ്മ സജീവമായി രംഗത്തുണ്ടായിരുന്നു. സമരസമിതി നടത്തിയ ജലാധികാര യാത്രയിലും ജനാധികാര യാത്രയിലും പങ്കെടുത്ത മയിലമ്മ പ്ളാച്ചിമട സമരത്തിലെ ഒളിമങ്ങാത്ത ഓർമയാണെന്ന്  വെൽഫെയർ പാർട്ടി നേതാക്കൾ അനുസ്മരിച്ചു. മയിലമ്മയുടെ സഹോദരങ്ങളായ ജയ, കന്നിയമ്മ, ഹെഡ് കോൺസ്റ്റബിൾ പരമേശ്വരി എന്നിവരെ നേതാക്കൾ ആശ്വസിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. സുലൈമാൻ , വൈസ് പ്രസിഡണ്ട്  പി ലുഖ്മാൻ, പ്ലാച്ചിമട  സമരസമിതി കൺവീനർ ശക്തിവേലു  എന്നിവർ സംബന്ധിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757