keralanews

ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തു

പാലക്കാട്: മഴക്കെടുതിമൂലം പ്രയാസപ്പെടുന്ന പാലക്കാട്ടെ സുന്ദരം കോളനി, കുമാരസ്വാമി കോളനി, ശംഖുവാര തോട് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ടീം വെൽ ഫെയർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ടീം വെൽഫെയർ സംസ്ഥാന വൈസ് ക്യാപ്റ്റൻ പി. ലുഖ്മാൻ, ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, കമ്മിറ്റിയംഗങ്ങളായ ആർ.മണികണ്ഠൻ, കെ.സലാം, ശിഹാബ് ജെയിനിമേട് തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757