news

ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ വാലില്ലാപ്പുഴ ശുചീകരിച്ചു.

വാഴക്കാട് : ടീം വെല്‍ഫെയറിന്റെ ആഭിമുഖ്യത്തില്‍ വാഴക്കാട് വാലില്ലാപ്പുഴ തടാകം ശുചീകരിച്ചു. പ്രളയത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ നിറഞ്ഞിരുന്ന പുഴയിലെ മാലിന്യങ്ങള്‍ നീക്കി ഉപയോഗപ്രദമാക്കി മാറ്റി. ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് ടീം വെല്‍ഫെയര്‍ ജില്ലാ വൈസ് ക്യാപ്റ്റന്‍ ഹമീദ് ഒളവട്ടൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഇസ്മായില്‍, ബഷീര്‍ പുളിയം തൊടി, മുത്തുകോയ തങ്ങള്‍, ജസീം സുല്‍ത്താന്‍, റാഷിദ് മുണ്ടുമുഴി, നജീബ് കെ. പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757