news

ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’ നിലമ്പൂർ മാനവേദൻ സ്ക്കൂളിലും.

മലപ്പുറം : ഫ്രറ്റേണിറ്റി മലപ്പുറം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകാരണങ്ങളടങ്ങുന്ന സ്കൂൾ കിറ്റുകൾ എത്തിക്കുന്ന പദ്ധതിയായ ‘പുസ്തക വണ്ടി’ നിലമ്പൂർ മാനവേദൻ സ്ക്കൂളിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം മലപ്പുറം ഗവ.കോളേജിൽ നിന്ന് പുറപ്പെട്ട പുസ്തക വണ്ടിയിലേക്കാവശ്യമായ പഠനോപകരണങ്ങൾ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നാണ് കണ്ടെത്തുന്നത്. ബാഗ്, കുട, നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്‌,പേന, പെൻസിൽ തുടങ്ങിയ പഠനോപകാരങ്ങളടങ്ങുന്നതാണ് അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നത്. ടീം വെൽഫെയർ മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ കെ. കെ. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽ കുമാർ, ജില്ലാ സമിതിയംഗം അഖീൽ നാസിം, ഷഹാന നിലമ്പൂർ, സൈതാലി വലമ്പൂർ, പ്രധാനാധ്യാപകനടങ്ങുന്ന പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ഫവാസ് പാലക്കാട്‌, നാഫില, നിസ്‌ല, ഷഹ്‌മ തുടങ്ങിയവർ നേത്രത്വം നൽകി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757