keralanews

മാളയില്‍നിന്ന് ഫ്രറ്റേണിറ്റിയുടെ പുസ്തക വണ്ടി

 


മാള: മലബാര്‍ മേഖലയിലെ പ്രളയക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഫ്രറ്റേണിറ്റി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റി പഠനോപകരണങ്ങള്‍ സമാഹരിച്ചു. അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌ക്കൂള്‍, മാള അല്‍അസ്ഹര്‍ സ്‌കൂള്‍, കഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂള്‍, മാള സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്ന് പഠനോപകരണങ്ങള്‍ സമാഹരിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ നഫീദ് സി .എം, സിദ്ധിഖ്, ഹാരിസ് യൂസഫ്, നിഷാന്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757