keralanews

പ്രളയം: വിഭവങ്ങളുമായി ടീം വെല്‍ഫെയറിന്റെ രണ്ടാംഘട്ട യാത്ര

പെരുമ്പിലാവ്: പ്രളയബാധിതര്‍ക്കുള്ള വിഭവങ്ങളുമായി ടീം വെല്‍ഫെയറിന്റെ രണ്ടാംഘട്ട യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രളയബാധിതര്‍ക്കായി ടീം വെല്‍ഫെയര്‍ കടവല്ലൂര്‍ പഞ്ചായത്തു കമ്മറ്റി ശേഖരിച്ച വസ്ത്രങ്ങളും, പാത്രങ്ങളും, പലചരക്ക് സാധനങ്ങളുമാണ് ഇത്തവണ മലബാറിലെ കോഴിക്കോട് തിരുവണ്ണൂരിലെ ദുരിതാശ്വാസ സെല്ലില്‍ എത്തിക്കുന്നത്. പെരുമ്പിലാവ് ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട രണ്ടാംഘട്ട യാത്രയുടെ ഫ്‌ളാഗ് ഓഫ് വെര്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് പി.എ. ബദറുദീന്‍ നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടീം വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ അംഗങ്ങളായ സുരേഷ് നോങ്ങല്ലൂര്‍, ഷെബീര്‍ അഹ്‌സന്‍, എന്‍ പി ബഷീര്‍, എം.എം ഹസ്സന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757