news

ജനാധിപത്യ ഇന്ത്യ വെറും വാക്കാകുന്നു -കെ.എ ഷഫീഖ്


ഇന്ത്യയിൽ ജനാധിപത്യം വെറും വാക്കായി കൊണ്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീക്ക് പറഞ്ഞു.പാർട്ടിയുടെ അരൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ഒരു മിലിറ്ററി രാജാണ് മോദി ഭരണകൂടം നടപ്പാക്കാനുദ്ദേശിക്കുന്നതിനുള്ള തെളിവാണ് ഇപ്പോൾ കാശ്മീരിൽ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി.ജെ.പി മറ്റ് രാഷ്ട്രീയ പാർട്ടികളെ തോൽപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനായി അവർ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെ അനുനയിപ്പിച്ചും, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും മ പാർട്ടി നേതാക്കളെ അടർത്തിയെടുക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.ആർ.എസ്.എസ് മുന്നോട്ട് വക്കുന്ന അജണ്ഡ നടപ്പാക്കാൻ മോദി- അമിത് ഷാ കൂട്ട് കെട്ട് ധൃതി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് എൻ.എ സക്കരിയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സബീർ ഖാൻ പാർട്ടി ക്ലാസ് എടുത്തു.ജില്ലാ പ്രസിഡൻറ് നാസർ ആറാട്ടുപുഴ, വൈസ് പ്രസിഡൻറ് എം.എച്ച് ഉവൈസ്, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ വി.എ അബൂബക്കർ, പാണാവള്ളി പഞ്ചായത്ത് മൂന്നാം മെംബർ സഫിയ ഇസ്ഹാഖ്, മണ്ഡലം സെക്രട്ടറി എ.എ താജുദ്ദീൻ, സത്താർ ആന്നലത്തോട്, അസ് ലം കാട്ടുപുറം, റ്റി.എസ് ജുനൈദ്, എൻ.എ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757