news

അസംഘടിത കച്ചവടക്കാർക്ക് സഹായ പദ്ധതിയും വ്യാപാരികൾക്ക് പലിശ രഹിത വായ്പ പദ്ധതിയും പ്രഖ്യാപിക്കണം ഹമീദ് വാണിയമ്പലം

 

ശ്രീകണ്ഠാപുരം: പ്രളയ ബാധിത പ്രദേശങ്ങളിൽ എല്ലാം നഷ്ടപ്പെട്ട പ്രദേശവാസികളുടെ പുനരധിവാസ പദ്ധതികൾക്ക് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും അസംഘടിത കച്ചവടക്കാർക്ക് സഹായ പദ്ധതിയും ഇടത്തരം വ്യാപാരികൾക്ക് പലിശ രഹിത വായ്പ പദ്ധതിയും പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്
ഹമീദ് വാണിയമ്പലം പറഞ്ഞു.

വർദ്ധിച്ച് വരുന്ന മഴക്കെടുതിയുടെ പശ്ചാത്തലത്തിൽകേരളത്തെ പ്രളയ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുവാൻ കേന്ദ്രത്തിൽ വേണ്ട നടപടി സ്വീകരിക്കുവാനും പരിസ്ഥിതി സൗഹാർദ വികസന നയവും നിർമ്മാണ നയവും രൂപീകരിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകണ്ഠാപുരത്തിെനന്റെ പുനരധിവാസത്തിന്
ടീം വെൽഫെയറിന്റെ കൈത്താങ്ങ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളുടെ പുരനധിവാസ യജ്ഞത്തിൽ ഭാഗമാകുന്നതിൽ വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി മുൻ കൈയെടുത്ത് ശേഖരിച്ച മൂന്ന് ലക്ഷധിലതികം വിലവരുന്ന വീട്ടുപാത്രങ്ങൾ, കിടക്ക തലയിണകൾ, ധാന്യങ്ങൾ, വസ്ത്രങ്ങൾ എന്നിവയടങ്ങിയ വിഭവങ്ങൾ തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് യു.കെ സയ്യിദ് ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ പി.പി രാഘവൻ കൈമാറി.

വ്യാപാരികൾക്ക് നൽകുന്ന പലിശ രഹിത വായ്പ പദ്ധതി വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡണ്ട് മമ്മു ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് വി.പി ഖലീൽ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ്മാരായ ചന്ദ്രൻ മാസ്റ്റർ എസ് എ പി സലാം, ജില്ലാ ട്രഷറർ എൻ എം ഷഫീക്, ജില്ലാ സെക്രട്ടറി ഇഠതിയാസ്‌, സാജിത സജീർ, റഹ്‌ന ടീച്ചർ, മണ്ഡലം പ്രസിഡന്റ് എൻ, എം സാലിഹ് നൗഷാദ് ചെലേരി , ടീം വെൽഫെയർ ജീല്ലാ കൺവീനർ ഫൈസൽ മാടായി,
ശ്രീകണ്ഠാപുരം നഗരസഭ കമ്മിറ്റി പ്രസിഡണ്ട് സതി ബായി, സെക്രട്ടറി കെ.പി റഷീദ് എന്നിവർ സംസാരിച്ചു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757