news

മഴക്കെടുതി: സഹായസ്തവുമായി ഖത്തര്‍ കള്‍ച്ചറല്‍ ഫോറം

മലപ്പുറം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ രംഗത്ത്. വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവികളുടെ ഖത്തറിലെ കൂട്ടായ്മയായ കള്‍ച്ചറല്‍ ഫോറം ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും സാമ്പത്തിക സഹായങ്ങള്‍ നല്‍കിയുമാണ് ദുരന്ത ഭൂമിയില്‍ കൈതാങ്ങായത്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ കള്‍ച്ചറല്‍ ഫോറം നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ കവളപ്പാറ ഉള്‍പെടെയുള്ള ദുരന്ത ഭൂമിയില്‍ സേവന രംഗത്തുണ്ട്.

ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി കള്‍ച്ചറല്‍ ഫോറം സ്വരൂപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡു എടക്കരയില്‍ വെച്ച് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിനു കൈമാറി.
നാടിന്റെ കണ്ണീരൊപ്പാന്‍ പ്രവാസ ലോകം ഒപ്പം നില്‍ക്കുന്നത് കേരളത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ചടങ്ങില്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ടീം വെല്‍ഫെയറിനെ ആദരിച്ചു. ടീം വെല്‍ഫെയര്‍ മലപ്പുറം ജില്ലാ ക്യാപ്റ്റന്‍ ആരിഫ് ചുണ്ടയിലിനെ കള്‍ച്ചറല്‍ ഫോറം സേവന വിഭാഗം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പൊന്നാടയണിയിച്ചു.
ടീം വെല്‍ഫെയറിനായി കള്‍ച്ചറല്‍ ഫോറം സംഭാവന ചെയ്ത റെസ്‌ക്യൂ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നേരത്തെ കൈമാറിയിരുന്നു.

വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, ജില്ലാ വൈസ് പ്രസിഡണ്ട് ഫാറൂഖ് ശാന്തപുരം, മുനീബ് കാരക്കുന്ന്, വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഉഷാകുമാരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് കെ.കെ അഷ്റഫ്, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട്, കള്‍ച്ചറല്‍ ഫോറം നേതാക്കളായ ഷിയാസ് എറണാകുളം, മുഹമ്മദലി പാലക്കാട്, ഹഫീസുല്ല കാസറഗോഡ്, നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ അന്‍സാരി, റസിയ ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡണ്ട് റഷീദലി സ്വാഗതവും സംസ്ഥാന സെക്രട്ടറി എ.സി മുനീഷ് നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757