news

വെല്‍ഫെയര്‍ പാര്‍ട്ടി വസ്തുതാന്വേഷണ സംഘം കശ്മീര്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജനജീവിതം ദുസ്സഹമായിത്തീരുകയും ചെയ്ത കശ്മീരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യു.ആര്‍ ഇല്യാസിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു. ജമ്മു കശ്മീരില്‍ 40,000ത്തോളം ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, അഭിഭാഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ് വരയില്‍ എല്ലാവരും, അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയത്തിലാണെന്നും സന്ദര്‍ശനത്തിനുശേഷം ഡല്‍ഹി പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. സെപ്റ്റംബര്‍ 12, 13 തിയ്യതികളില്‍ ശ്രീനഗര്‍, ബാരാമുല്ല എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. എസ്.ക്യു.ആര്‍ ഇല്യാസിനു പുറമേ ദേശീയ ജനറല്‍ സെക്രട്ടറിമാരായ സീമ മുഹ്‌സിന്‍, സുബ്രഹ്മണി അറുമുഖം എന്നിവരാണ് താഴ്‌വര സന്ദര്‍ശിച്ചത്. മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങി സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുക, അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കുക, കര്‍ഫ്യു പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുക, കശ്മീരി ജനതോയോട് ആത്മാര്‍ഥമായി സംസാരിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് സംഘം നിവേദനം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757