press release

കവളപ്പാറയിലെ രക്ഷാപ്രവർത്തനം  തൃപ്തികരമല്ല -ഹമീദ് വാണിയമ്പലം

മലപ്പുറം : വലിയതോതിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായ കവളപ്പാറയിൽ രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്നും ഉന്നത ഉേദ്യാഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഉടനടി രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ടീം വെൽഫെയർ സന്നദ്ധ പ്രവർത്തകരോടൊപ്പം കവളപ്പാറ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

എത്ര മനുഷ്യരാണ് മണ്ണിനടിയിലായതെന്ന് കൃത്യമായ നിശ്ചയമില്ല. അത് കണ്ടെത്താനോ മണ്ണിനടിയിലായവരെ പുറത്തെടുക്കാനോ ഉള്ള മതിയായ സംവിധാനം ഇവിടെ ഇല്ല. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ മാത്രമാണ് പുറത്തെടുത്തിട്ടുള്ളത്. കൂടുതൽ യന്ത്ര സാമഗ്രികൾ എത്തിക്കണം. റെസ്‌ക്യൂ റിലീഫ് പ്രവർത്തനങ്ങളുടെ ഏകോപനം ശാസ്ത്രീയമല്ല. പ്രയാസപ്പെട്ട് എത്തിച്ചേരുന്ന രക്ഷാ പ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകാൻ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇതുവരെ ഉന്നത ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഇവിടെ എത്തിച്ചേർന്നിട്ടില്ല.

ഉരുൾപൊട്ടലുകളടക്കം വ്യാപകമായിട്ടും ഇത്തരം ദുരന്ത മുഖങ്ങളിൽ നടത്തേണ്ടുന്ന രക്ഷാപ്രവർത്തനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരു ഏജൻസിയുടെ കൈവശവും ഇല്ല എന്നത് ദൗർഭാഗ്യകരമാണ്. ദുരന്തമുണ്ടായ ശേഷം ഹിറ്റാച്ചിയും കൈക്കോട്ടും മാത്രമാണ് റെസ്‌ക്യൂ പ്രവർത്തകർക്ക് ലഭ്യമായത്. ദുരന്ത സാധ്യതയുള്ളിടങ്ങളിൽനിന്ന് താൽകാലിക ഷെൽട്ടറുകളിലേക്ക് ജനങ്ങൾ സ്വയം മാറി താമസിക്കാൻ തയ്യാറാകണെമന്നും രക്ഷാ പ്രവർത്തനങ്ങളിൽ ജാഗ്രതയോടെ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ടീം വെൽഫയർ വളണ്ടിയർമാർ കവളപ്പാറയിലെ രക്ഷാ പ്രവർത്തനം തുടരുന്നുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757