press release

കേരളത്തെ പ്രളയ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കേരളത്തെ പ്രളയബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രളയ സന്ദര്‍ഭത്തില്‍ കേരളത്തിനുള്ള സഹായം മതിയായ തോതില്‍ നല്‍കാതിരുന്ന സമീപനം ഇക്കുറി ആവര്‍ത്തിക്കരുത്. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ-രാജ്യസഭാ അംഗങ്ങള്‍ ഇക്കാര്യത്തിന് സമ്മര്‍ദ്ദം ചെലുത്തണം.

വലിയ ദുരന്തങ്ങള്‍ നേരിടാനുള്ള ഫലപ്രദമായ സംവിധാനം സംസ്ഥാനത്തില്ല എന്നത് മുന്‍ ദുരന്തങ്ങളില്‍ നിന്ന് യാതൊരു പാഠവും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഇത് ദുരന്തങ്ങളുടെ ആഘാതം വര്‍ധിക്കാനിടയാക്കുന്നു. ആധുനിക സജ്ജീകരണങ്ങളുള്ള സ്ഥിരസ്വഭാവത്തിലുള്ള ഡിസാസ്റ്റര്‍
മാനേജ്മെന്‍റ് സംവിധാനങ്ങള്‍ സംസ്ഥാനത്ത് അനിവാര്യമാണ്. വയനാട്ടിലും മലപ്പുറത്തും കൂടുതല്‍ ശക്തമായ രക്ഷാപ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. കൂടുതല്‍ കേന്ദ്ര സേനകളും ഹെലികോപ്റ്റര്‍ സംവിധാനങ്ങളും എത്രയും വേഗം സംസ്ഥാനത്ത് എത്തണം. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ക്രമീകരണം ജില്ലകളില്‍ ഉണ്ടാകണം. സര്‍ക്കാരിന്റെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവും. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലായിടത്തും സേവന രംഗത്ത് സജീവമായുണ്ട്. കാലവര്‍ഷം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും കൂടുതല്‍ സജീവമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
#keralaFlood2019

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757